സുഖമാണോ?
അതുതന്നെ സംശയം.
സുഖമാണോ? പെണ്ണോ?
സുഖമാണിലാണാവുന്നതും
പെണ്ണില്‍ പെണ്ണാവുന്നതും
സത്യം?
സുഖമാണിനുപെണ്ണാകുന്നതും
പെണ്ണിനാണാകുന്നതും
Sunday, September 14, 2008
Saturday, September 13, 2008
ചിഹ്നം
നിങ്ങള്‍ അങ്ഗീകരിയ്ക്കുന്നെങ്കില്
ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം
അങ്ഗീകരിയ്ക്കുന്നത് എത്ര കനത്തിലോ
നീളത്തിലോ ആഴത്തിലോ
എതിര്‍ത്തോ അനുകൂലിച്ചോ
എന്ന ചോദ്യമില്ല.
അങ്ഗീകരിയ്ക്കുന്നുവോ?
എന്നാല്‍ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.
ആന പാപ്പാനെ അങ്ഗീകരിച്ചാല്‍
പാപ്പന്റെ ചിഹ്നങ്ങളും അങ്ഗീകരിയ്ക്കണം.
അല്ലെങ്കില്‍ ആനയോ പാപ്പാനോ അനുഭവിയ്ക്കും.
ചുവന്ന വിളക്കിന് അര്‍ത്ഥമൊന്നുമില്ല
അര്‍ത്ഥമില്ലാത്തതൊന്നും
അങ്ഗീകരിയ്ക്കരുത്
പക്ഷേ അതു ഒരു ചിഹ്നമാണെങ്കില്‍
അങ്ഗീകരിയ്ക്കണം

എന്റെ കോപം ജ്വലിയ്ക്കുമ്പോള്‍
മക്കളുടെ തുട നീറാതിരിയ്ക്കാന്
ചിഹ്നമായി നീറ്റമാര്‍ന്ന
പിതൃസ്വത്ത് എന്റെ തുടമേല്‍
ഇപ്പോഴും ഉണ്ട് നിങ്ങളും ചിഹ്നങ്ങള്‍
അങ്ഗീകരിയ്ക്കുക തന്നെ വേണം
വേദപുസ്തകത്തിലെ ഒരോ വാക്കും
ദൈവത്തിന്റെ ചിഹ്നങ്ങളാണ്.
അവയെ അങ്ഗീകരിയ്ക്കുക തന്നെ വേണം
എന്നു വച്ച് ദൈവത്തിന്റെ പകരം വയ്ക്കരുത്.
ദൈവം ചിഹ്നമല്ല.
മഴുകൊണ്ട് മരം മുറിയ്ക്കാം
ദൈവത്തിന് മരം മുറിയ്ക്കാന്‍ പറ്റില്ല.
ചിഹ്നത്തിന് മൂര്‍ച്ചയുണ്ട്
ദൈവത്തിന് മൂര്‍ച്ചയില്ല.
മൂര്‍ച്ചയുടെ ആവശ്യവുമില്ല.
അതിനാല്‍ മഴുവിനെ അങ്ഗീകരിയ്ക്കണം
ദൈവത്തിനെ വാക്കുകൊണ്ട് അങ്ഗീകരിച്ചാലും ഇല്ലെങ്കിലും
മഴുവിനെ അങ്ഗീകരിച്ചേ മതിയാവൂ.
നിയമപാലകരെ തലയ്ക്കു മേലില്‍
പ്രതിഷ്ഠിയ്ക്കരുത്. അവര്‍ ചിഹ്നങ്ങളാണ്
നിയമത്തെ പ്രതിഷ്ഠിയ്ക്കുക.
നിയമപാലകരെ അങ്ഗീകരിയ്ക്കുക
ചിഹ്നങ്ങളെ അങ്ഗീകരിയ്ക്കുക
എന്നാല്‍ അങ്ഗീകരിയ്ക്കുക എന്നു തന്നെ
ആണര്‍ത്ഥം.

Monday, September 8, 2008
കുമ്മി
പോരിക പോരിക വൈരോചന നേരിന് ഞെരിപ്പുനിന്‍ കയ്യിലില്ലേ
നേരിന്റെ ചാരത്തു നിന്നു ഞങ്ങള്‍ കൂരിരുളോടടരാടീടട്ടെ
കാണമുപേക്ഷിച്ചുമോണമുണ്ണാന്‍ നാണമുണരില്ല നാട്ടുകാര്‍ക്ക്
നാണിയ്ക്കാന്‍ നാണത്തിന് കാണിപോലും കാണില്ല. കാണുന്നതൂണുമാത്രം

നഞ്ഞു കലര്‍ത്തുന്നിതമ്മിഞ്ഞയില്‍, വീഞ്ഞു പകരുന്നു നെഞ്ഞുകളില്‍
ഊഞ്ഞാലിട്ടാടുന്നു കുഞ്ഞുങ്ങളില്‍ ആഞ്ഞാഞ്ഞു പൊങ്ങുമവിവേകങ്ങള്‍

തന് മതം പൊന്മതമെന്നമദം ദുര്‍മ്മദമേദസ്സായ് മേദിനിയില്‍
മേദുരവേദനാദായിയായ ദുര്‍ഗ്ഗദമായി മദിച്ചിടുന്നു.

കള്ളപ്പറകള്‍വഴിഞ്ഞീടുന്നൂ കുന്നോളമല്ലാര്‍ത്തി കൂടീടുന്നു.
വാക്കില്‍ പൊളി, ഹൃത്തില്‍ ചതി, നോക്കില്‍ കൊതി, കരണത്തില്‍
കൊടികുത്തും കളവിന്റെ കള്ളക്കളി, സ്വാര്‍ത്ഥ-കഴുകന്റെ ക്രൂരമാം ചിറകിട്ടടി

Saturday, September 6, 2008
മണ്ണില്‍ ലയിയ്ക്കാത്ത പൂക്കളാല്‍ പൂക്കളം തീര്‍ക്കരുതാരുമേ മന്നനായി
മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്‍ക്കുന്നതെല്ലാരുമോണത്തിന്
മണ്ണില്‍മുഴുകിയിരിയ്ക്കുന്നകാര്യത്തില്‍ തമ്പുരാനത്രയ്ക്കു മോഹമത്രേ
എത്ര കറുകയും തുമ്പയുമുദ്വേഗം പൂണ്ടു മുളച്ചിതില്‍ ജീവിയ്ക്കുവാന്‍
അത്രയും കാലത്തിന് കാലടിച്ചോട്ടിലടങ്ങിയീ മണ്ണില്‍ ലയിച്ചു പോയി
ആമണ്ണിലാകെയിഴുകിയിരിയ്ക്കുവാന്‍ സോമനോ സൂര്യനോ ദേവേന്ദ്രനോ
സമ്മതമാവില്ല മാവേലിയെപ്പോലെ മണ്ണിലേയ്ക്കാണ്ടുള്ള രാജാവല്ലേ
നാട്ടിലെ തുമ്പയും തെച്ചിയും പൂക്കുന്ന, പൂര്‍വ്വികര്‍ വീണു ലയിച്ച മണ്ണും
വിറ്റു പെറുക്കി നഗരത്തില്‍ ഓണത്തിന് നാടകമാടുന്ന നാട്ടുകാരേ
നിങ്ങളെ കാണുവാന്‍ മന്നന് വരുന്നേരം കൃത്രിമപുഞ്ചിരിയൊപ്പിച്ചീടാന്‍
നിങ്ങളുപേക്ഷിച്ചമണ്ണിനെയൊട്ടുമേ ഓര്‍ക്കായ്ക കണ്ണുനീരൂറിവരും

Tuesday, September 2, 2008
ചലനം
ചലനം വിചലിതമൌനാല് വിഗളിതനിരുപമസംഭവബഹുലം
അണുവിലുമതിലും ചെറുതിലുമവിരതസൂക്ഷ്മസ്പന്ദം കലിതം
ചെറുചലനങ്ങള്കൊണ്ടു പടുത്തൊരു ശിലയില്‍ നിശ്ചലജോഷം
സത്യം തന്നെയസത്യത്തിന്നുടെ സത്യാധാരം നിത്യം
ചലനമളക്കാന്‍ പോകുന്നോരുടെ നിലയില്‍ പോലും ചലനം
അവിചലനിയമം. ഇതിന്നാലെല്ലാമളവില് കണ്ടാല്‍ തുച്ഛം
കണ്ടതളന്നു കുറിച്ചാലധികം വിണ്ടും കാണും പത്ത്
ഒരു കുറി ചലനം നിശ്ചലമായാലെല്ലാമെല്ലാം തീരും

Subscribe to:
Posts (Atom)
ശബ്ദം
എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...
-
1 നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ- ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ പൊട്ടത്തം പരിപാടിയായ...
-
മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്റെ പായയില്‍ കൂട്ടുകിടപ്പൂ ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം? ഒന്നൊഴിഞ്ഞാല്‍...