ഇന്നലെയെന് കൊച്ചുമോളുടെ വാക്തുംപികള്‍ക്കു കല്ലായ് കിടക്കാന്‍
കുസൃതിക്കുന്നിക്കുരുക്കള്‍ പെറുക്കാന്‍
കുരുന്നുകനവിന്‍ പട്ടങ്ങള്‍ പറത്താന്‍
എന്‍കിതപ്പിന്‍ തുംപില്‍ തൂങ്ങി
തുള്ളിത്തുളുംപി
ജരാനരകേറിയ കൗമാരക്കാരനായി നടന്നേന്
വഴിയിലത്ഭുതം പൂണ്ട പോക്കാച്ചിത്തവള
കണ്ണുതള്ളിയിരുന്നതും,
നിറംമാറ്റക്കാരന്‍ ഓന്ത്
ബാലനിറമാര്‍ന്നു ചാഞ്ചാടിയതും,
പാംപ് ശീല്‍ക്കാരമെറിഞ്ഞ്
രണ്ടുപേരുണ്ടെന്നാരോടോ
നാവിനാലാങ്ഗ്യം കാട്ടിയതും,
മുള്‍ച്ചെടികള്‍ ലോഗ്യം ചൊല്ലാനായ്
പിടിച്ചു വലിച്ചതും
താണ്ടി ഞങ്ങള്‍
ഗ്രാമാതിര്‍ത്തിക്കുന്നിന്‍ പുറത്തെത്തിച്ചേര്‍ന്നാര്‍
ഭൂമിയിലേയ്ക്ക് ഞാന്നു കിടന്ന
മാനത്തിന്നടില്‍ക്കൂടി കരിങ്കാറ്
എത്തിനോക്കുന്നതും,
അവയുടെ പിന്നില്‍
ഇടിമുഴക്കങ്ങള്‍ അവസരം പാര്‍ത്ത്
പതുങ്ങിയിരിയ്ക്കുന്നതും,
ചപ്രത്തലയുള്ള മലകളും,
ഇളന്നിറങ്ങളും കടുന്നിറങ്ങളും
തേച്ച ചതുരപ്പാടങ്ങളും,
തീപ്പട്ടിക്കൂടുപോല്‍
ബസ്സിഴയുന്നതും
നോക്കി കൗമാരക്കാരന്
മുത്തച്ഛനും കൊച്ചുമകളും
ചക്രവാളങ്ങളില്‍
കണ്ണുകള്‍ കൊളുത്തിവലിച്ച്
ഇളകാന്‍ ആവാതെ ലയിച്ചു നിന്നൂ.
മലയുടെ അടിയില്‍
ചുവന്ന കന്നിമണ്ണിടിച്ച്
ചുവപ്പു തളംകെട്ടിയ
ഒരിടം
കൊച്ചുമകളെനിയ്ക്ക് എടുത്താല്‍
പൊങ്ങാത്തൊരു ചോദ്യം തന്നാള്
നമുക്ക് മലയെ തൊടാന്‍ പാടില്ലേ?
ചേച്ചിയ്ക്കിതുപോലെ ചുവന്ന ചോരവന്നപ്പോള്‍
അമ്മ പറഞ്ഞല്ലോ തൊടാന്‍ പാടില്ലെന്ന്
ജരാനരകേറിയ കൗമാരക്കാരന്റെ മുഖത്തൊരു
ദുഃഖസാന്ദ്രമാം ചിരി നിന്നു കിതച്ചു
Tuesday, September 27, 2011
Saturday, January 22, 2011
നടക്കുന്നകാലം
ഒളിച്ചും തെളിഞ്ഞും പുളയ്ക്കുന്നു മായാ
തെളിഞ്ഞില്ല കാര്‍മേഘവര്‍ണ്ണന്റെ രൂപം
മുളയ്ക്കുന്നു കള്ളത്തരങ്ങള്‍ മനസ്സില്‍
തിളയ്ക്കുന്നു രാഗാദിദോഷങ്ങള്‍ നിത്യം
കണ്ണില്‍ തറയ്ക്കുന്ന കാഴ്ചയ്ക്കുമുന്നില്‍
പിണങ്ങാതിണങ്ങുന്നു കണ്ണീര്ക്കയത്തിന്
ഉണങ്ങാത്ത തീരത്തു നിര്‍ത്തുന്നു പിന്നെ
തുണയ്ക്കാത്ത കണ്ണിന്നടങ്ങുന്നു ജീവന്
എടുക്കും തൊടുക്കും വികാരങ്ങളെല്ലാ
മൊടുക്കും മടങ്ങും തടുക്കാന്‍ നിനച്ചാല്‍
മടിയ്ക്കുള്ളില്‍ വെച്ചുള്ള പാംപിന്‍ കണക്കേ
കടിയ്ക്കും മുടിയ്ക്കും തടുത്താലടങ്ങാ
കണ്ണാണു കാണുന്നതെന്നേ നിനച്ചാല്‍
കാണുന്നതില്‍നിന്നു കണ്ണേ പറയ്ക്കാന്‍
കണ്ണിന്നു ദണ്ണം ഭവിയ്ക്കില്ല പുണ്ണാ-
യുണ്ണേണ്ട മണ്ണില്‍ നടക്കുന്നകാലം
തെളിഞ്ഞില്ല കാര്‍മേഘവര്‍ണ്ണന്റെ രൂപം
മുളയ്ക്കുന്നു കള്ളത്തരങ്ങള്‍ മനസ്സില്‍
തിളയ്ക്കുന്നു രാഗാദിദോഷങ്ങള്‍ നിത്യം
കണ്ണില്‍ തറയ്ക്കുന്ന കാഴ്ചയ്ക്കുമുന്നില്‍
പിണങ്ങാതിണങ്ങുന്നു കണ്ണീര്ക്കയത്തിന്
ഉണങ്ങാത്ത തീരത്തു നിര്‍ത്തുന്നു പിന്നെ
തുണയ്ക്കാത്ത കണ്ണിന്നടങ്ങുന്നു ജീവന്
എടുക്കും തൊടുക്കും വികാരങ്ങളെല്ലാ
മൊടുക്കും മടങ്ങും തടുക്കാന്‍ നിനച്ചാല്‍
മടിയ്ക്കുള്ളില്‍ വെച്ചുള്ള പാംപിന്‍ കണക്കേ
കടിയ്ക്കും മുടിയ്ക്കും തടുത്താലടങ്ങാ
കണ്ണാണു കാണുന്നതെന്നേ നിനച്ചാല്‍
കാണുന്നതില്‍നിന്നു കണ്ണേ പറയ്ക്കാന്‍
കണ്ണിന്നു ദണ്ണം ഭവിയ്ക്കില്ല പുണ്ണാ-
യുണ്ണേണ്ട മണ്ണില്‍ നടക്കുന്നകാലം
Subscribe to:
Posts (Atom)
ശബ്ദം
എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...
-
1 നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ- ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ പൊട്ടത്തം പരിപാടിയായ...
-
മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്റെ പായയില്‍ കൂട്ടുകിടപ്പൂ ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം? ഒന്നൊഴിഞ്ഞാല്‍...