അഖിലാണ്ഡമണ്ടന്മാരൊരുമിച്ചു കൂടി
അരിവെച്ചു തിന്നാനായ് വട്ടവുംകൂട്ടി
കൂട്ടംകണ്ടവിടേയ്ക്കു കച്ചോടക്കാരന്‍
കണ്ണട വിക്കാനായ് ഓടിയടുത്തു
മണ്ടന്മാര്‍ കണ്ണട മൂക്കിന്മേല്‍ വെച്ചു
ചോറിന്നു നിറമാകെ മാറിമറഞ്ഞു.
കണ്ണടയ്ക്കാണു നിറമെന്നുറയ്ക്കാന്
അഖിലാണ്ഡമണ്ടന്മാര്‍ തലയാട്ടിയില്ല
അതിനിടയ്ക്കാ ചോറില്‍ കൂണു മുളച്ചു
കറികളിലാകവേ പൂപ്പല്‍ പരന്നു
കുട്ടികള്‍ പാവം വിശന്നു മയങ്ങി
പ്രശ്നത്തിനിപ്പോളും നിറമാണു പ്രശ്നം
Wednesday, August 20, 2008
Saturday, August 16, 2008
നന്ദി
ആ മരം എന്നു മൊഴിയാന്‍ തലയുയര്‍ത്തി
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം
മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്
ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.
പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ
ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്
മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്
ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്
മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ
നോക്കെത്താത്തോളം പൊക്കത്തില്‍ കണ്ണും നട്ട്
മരത്തിന്‍റെ അറ്റം വ്യക്തമല്ലാതെ കണ്ടപ്പോളുണ്ടായ
വാക്കാണത്രേ ആമ്രം
മുതുമുത്തച്ഛന്മാര്‍ പശുവിന്നകിടില്‍ പാല്‍
കണ്ടു പിടിയ്ക്കും മുന്‍പ്
അവര്‍ക്ക് വാത്സല്യം ചുരത്തിയത്
ആ ആമ്രമായിരുന്നത്രേ
അതാണു പോലും മാതാവില്‍ നിന്ന് കുറച്ചു കുറഞ്ഞ്
മാവായത്
ഇതിന്‍റെ തണലിലാണു പോലും രാത്രി
പകലിനെ പേടിച്ച് ഇരുന്നിരുന്നത്
ഇന്നത് മനുഷ്യമനസ്സിലാണല്ലോ
കൂടുതല്‍ സുരക്ഷിതമായിരിയ്ക്കുന്നത്.
പണ്ട് മേഘങ്ങളെ തോളത്തിരുത്തി
താലോലിച്ചത് അത്ര ഉയരമുണ്ടായിരുന്ന
മാവായിരുന്നത്രേ
ആ വാത്സല്യഭാജനങ്ങളായമേഘങ്ങള്‍
മദം മൂത്ത് പടവെട്ടിക്കളിയ്ക്കുമ്പോള്‍
അതിലൊന്നിന്‍റെ ഇടിവാള്‍
പാളി വീണാണത്രേ ആ ആദ്യമാവുമരിച്ചത്
മാവൊഴിഞ്ഞിടത്ത് മാവിന്‍റെ ആദ്യസ്മാരകമായാണത്രേ
ആദ്യഗ്രാമം പണിതത്
ആ മാവിന്‍റെ മക്കള്‍
മനുഷ്യരെ തോളിലേറ്റിയും
വാത്സല്യ്ം ചുരത്തിയും
വളര്‍ത്തിയതിന് ഉപകാരസ്മരണയായാണത്രേ
മരണരണം കഴിഞ്ഞാല്‍
ആ മാവിന്‍റെ മക്കള്‍ക്ക്
മോക്ഷം കൊടുക്കുന്നത്
മനുഷ്യര്‍ മേഘങ്ങളേപ്പോലെ
നന്ദിയുള്ളവരാണല്ലോ
Thursday, August 7, 2008
കെണി
ദൈവത്തിന്‍ വഴി വഴുക്കുകല്ലാല്‍ നിറച്ചതാരാണ്?
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി
Saturday, August 2, 2008
വെണ്ണ
വെണ്ണ തരേണമെന്നുണ്ടെന്‍ കയ്യാല്‍
കണ്ണാ പടുവികൃതീ!
ഒന്നു വിളിച്ചാല്‍ നീ വരുമെന്നും
നന്നായറിയാമേ
നീ വന്നെന്നാല്‍ ചിന്തകള്‍ പോലും
രോമാഞ്ചം കോലും.
വാത്സല്യത്തിരനിറയേ സ്മൃതിയും
ഉലയും ചഞ്ചാടും
ഒന്നിനുമേതിനുമൊരുപിടിയിലാ-
താനന്ദം വഴിയും
തന്നത്താനെ കെട്ടുകളെല്ലാം
അഴിയും കഥകഴിയും
സുന്ദരതരമീ പരിസരമെല്ലാം
നിന്‍ വരവാല്‍ കണ്ണാ
എന്‍റേതല്ലാതായിടുമെന്നേ
ഭയമെന്‍ തിരുമാലീ
എന്നാലും ഞാന്‍ ഉറിയില്‍ നിറയും
വെണ്ണയുമായ് പാത്രം
വെച്ചേയ്ക്കാം. നീ വന്നാലെന്നെ
തട്ടി വിളിയ്ക്കരുതേ
നിന്നെ കണ്ടാലെല്ലാം തീരും
എന്നല്ലോ ചൊല്വൂ.
വെണ്ണതരേണമെന്നുണ്ടെന്നാലും
എന്തോ ചൊല്ലേണ്ടൂ
കണ്ണാ പടുവികൃതീ!
ഒന്നു വിളിച്ചാല്‍ നീ വരുമെന്നും
നന്നായറിയാമേ
നീ വന്നെന്നാല്‍ ചിന്തകള്‍ പോലും
രോമാഞ്ചം കോലും.
വാത്സല്യത്തിരനിറയേ സ്മൃതിയും
ഉലയും ചഞ്ചാടും
ഒന്നിനുമേതിനുമൊരുപിടിയിലാ-
താനന്ദം വഴിയും
തന്നത്താനെ കെട്ടുകളെല്ലാം
അഴിയും കഥകഴിയും
സുന്ദരതരമീ പരിസരമെല്ലാം
നിന്‍ വരവാല്‍ കണ്ണാ
എന്‍റേതല്ലാതായിടുമെന്നേ
ഭയമെന്‍ തിരുമാലീ
എന്നാലും ഞാന്‍ ഉറിയില്‍ നിറയും
വെണ്ണയുമായ് പാത്രം
വെച്ചേയ്ക്കാം. നീ വന്നാലെന്നെ
തട്ടി വിളിയ്ക്കരുതേ
നിന്നെ കണ്ടാലെല്ലാം തീരും
എന്നല്ലോ ചൊല്വൂ.
വെണ്ണതരേണമെന്നുണ്ടെന്നാലും
എന്തോ ചൊല്ലേണ്ടൂ
Monday, July 28, 2008
മാവിനോട്
നിന്‍റെ ജീവിതപ്പിറ്റേന്ന്
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.
എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?
അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?
ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.
പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?
അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.
ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്
അവരുടെ മാമ്പഴകഥകളില്‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.
എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?
അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?
ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.
പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?
അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.
ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്
അവരുടെ മാമ്പഴകഥകളില്‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും
Sunday, July 27, 2008
കണ്ണന്‍ വരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ
മനമേ! ലോകൈകകള്ളന്‍ കണ്ണന്‍
വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വയ്ക്കാതെ മനമേ
പാലും തയിരും വെണ്ണയുമല്ലാ
തുണിയുമ്മാനവും എല്ലാം കവരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
നീ ഒച്ച വെയ്ക്കാതെ മനമേ!
വെളവിന്‍ വിളനിലമവനെന്നറിക.
കളവിന്നായൊരു കുറി കയറീടില്‍
മനമേ! അനുഭൂതിപ്പൊടി വിതറി
നിന്നെ മയക്കി കൊണ്ടേ പോകും
കണ്ണന്‍ വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വെയ്ക്ക്കാതെ മനമേ!
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
ലോകൈകകള്ളന്‍ കണ്ണന്‍ വരും
ഒച്ച വയ്ക്കാതെ മനമേനീ ഒച്ച വയ്ക്കാതെ മനമേ
മനമേ! ലോകൈകകള്ളന്‍ കണ്ണന്‍
വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വയ്ക്കാതെ മനമേ
പാലും തയിരും വെണ്ണയുമല്ലാ
തുണിയുമ്മാനവും എല്ലാം കവരും
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
നീ ഒച്ച വെയ്ക്കാതെ മനമേ!
വെളവിന്‍ വിളനിലമവനെന്നറിക.
കളവിന്നായൊരു കുറി കയറീടില്‍
മനമേ! അനുഭൂതിപ്പൊടി വിതറി
നിന്നെ മയക്കി കൊണ്ടേ പോകും
കണ്ണന്‍ വരും ഒച്ച വയ്ക്കാതെ മനമേ
നീ ഒച്ച വെയ്ക്ക്കാതെ മനമേ!
കണ്ണന്‍ വരും. ഒച്ച വെയ്ക്കാതെ മനമേ!
ലോകൈകകള്ളന്‍ കണ്ണന്‍ വരും
ഒച്ച വയ്ക്കാതെ മനമേനീ ഒച്ച വയ്ക്കാതെ മനമേ
Saturday, July 26, 2008
ഭാഷ
കാര്‍മേഘങ്ങള്‍ കൊമ്പുകുത്തി കളിയ്ക്കുന്ന
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.
ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ
മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ
കാട്ടില്‍ നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും
കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം
കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.
ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ
മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ
കാട്ടില്‍ നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും
കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം
കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?
Wednesday, June 25, 2008
കാരണം?
വെള്ളം തിള്യ്ക്കുമ്പോള്‍ നീരാവി അലസമായ് ഉയരുന്നത്
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.
Sunday, June 22, 2008
മുറി
ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത്
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.
ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.
എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ
ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും
ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും
പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.
മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.
ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.
എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ
ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും
ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും
പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.
മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം
Friday, June 6, 2008
മാറ്റം
തളിരിലകള്‍ കാറ്റിലുലഞ്ഞും
പൂവ്വിതളുകള്‍ വാരിയെറിഞ്ഞും
ചെറുകുളിരണിഹിമകണമിറ്റും
പൂവ്വാലിപ്പയ്യുകരഞ്ഞും
കൈത്തോടുകള്‍ കളകളമാര്‍ന്നും
മൂടല്‍മഞ്ഞലസമലിഞ്ഞും
പാവനപുലര്‍കാലപുണരും
നാടിന്‍ തനിനാടന്‍ ഭാവം
മാറുന്നു വേദനയായി
പൂവ്വിതളുകള്‍ വാരിയെറിഞ്ഞും
ചെറുകുളിരണിഹിമകണമിറ്റും
പൂവ്വാലിപ്പയ്യുകരഞ്ഞും
കൈത്തോടുകള്‍ കളകളമാര്‍ന്നും
മൂടല്‍മഞ്ഞലസമലിഞ്ഞും
പാവനപുലര്‍കാലപുണരും
നാടിന്‍ തനിനാടന്‍ ഭാവം
മാറുന്നു വേദനയായി
പാട്ടലറും മൈക്കുകള്‍ വെച്ചും
ഭ്രന്തേറ്റിട്ടോടിടുമോട്ടോ
പ്രാതലിനായ് കുത്തിനിറച്ച
കുട്ടികളുടെ കയ്യും കാലും
വെളിയില്‍ പുകയേറ്റുകറുത്തും
നെല്‍ച്ചെടികള്‍ നാണത്താലെ
തലതാഴ്ത്തിയ വയലേലകളില്‍
മുള്‍ച്ചീരകള്‍ ഗുണ്ടകളിച്ചും
കുയില്‍ മയിലുകള്‍ നാദം പോയി
മണ്ണേറ്റും ലോറികള്‍ ഘോരം
ഹോണ്‍ ചിതറി പാഞ്ഞുനടന്നും
കണ്ണീരിന്‍ പാടു മറയ്ക്കാന്‍
ആഗോളപ്പൌഡറണിഞ്ഞ
പൊയ്പ്പാഴ്മുഖചിരികളുതിര്‍ന്നും
നോവലകള്‍ തള്ളിവിടുന്ന
നാടിന്നടിമുടിയുടെ മാറ്റം
Tuesday, June 3, 2008
ചിരി

കൊമ്പന്‍ വമ്പന്‍ നീലാണ്ടന്‍
കൊമ്പിന്‍ തുമ്പില്‍ കോപത്തിന്‍
വമ്പും കൊണ്ടുനടക്കുന്നോന്‍
കമ്പം കേറിയ നേരത്ത്
തുമ്പച്ചെടിതന്‍ ചിരികണ്ടു
"വമ്പന്‍ തന്നെ കണ്ടിട്ടും
അമ്പോ പെണ്ണിന്‍ ചിരി കണ്ടോ?"
കൊമ്പന്‍ കൊമ്പുകുലുക്കീട്ട്
തുമ്പേ കുത്താനാഞ്ഞപ്പോള്‍
തുമ്പ കരഞ്ഞില്ലല്ലതുമല്ല
മുമ്പേ പോലെ ചിരി തന്നെ
കൊമ്പന്നുള്ളില്‍ കുടിയേറി
തുമ്പച്ചിരിയുടെ മറിമായം
കൊമ്പനനങ്ങാന്‍ പറ്റാതായ്
തുമ്പച്ചിരിയാല്‍ കാല്‍ നാലും
അമ്പേ കെട്ടി വരിഞ്ഞല്ലോ
തുമ്പിക്കയ്യാല്‍ കാലിന്മേല്‍
വമ്പന്‍, കെട്ടിയ ചിരിതപ്പി
കുമ്പകുലുങ്ങും ചിരിവന്നു
തുമ്പ ചിരിച്ചൂ മുന്‍ പോലെ
കൊമ്പന്‍ കുമ്പകുലുങ്ങും പോല്‍
വമ്പന്‍ ചിരികൊണ്ടോടിപ്പോയ്
കൊമ്പിന്‍ തുമ്പില്‍ കോപത്തിന്‍
വമ്പും കൊണ്ടുനടക്കുന്നോന്‍
കമ്പം കേറിയ നേരത്ത്
തുമ്പച്ചെടിതന്‍ ചിരികണ്ടു
"വമ്പന്‍ തന്നെ കണ്ടിട്ടും
അമ്പോ പെണ്ണിന്‍ ചിരി കണ്ടോ?"
കൊമ്പന്‍ കൊമ്പുകുലുക്കീട്ട്
തുമ്പേ കുത്താനാഞ്ഞപ്പോള്‍
തുമ്പ കരഞ്ഞില്ലല്ലതുമല്ല
മുമ്പേ പോലെ ചിരി തന്നെ
കൊമ്പന്നുള്ളില്‍ കുടിയേറി
തുമ്പച്ചിരിയുടെ മറിമായം
കൊമ്പനനങ്ങാന്‍ പറ്റാതായ്
തുമ്പച്ചിരിയാല്‍ കാല്‍ നാലും
അമ്പേ കെട്ടി വരിഞ്ഞല്ലോ
തുമ്പിക്കയ്യാല്‍ കാലിന്മേല്‍
വമ്പന്‍, കെട്ടിയ ചിരിതപ്പി
കുമ്പകുലുങ്ങും ചിരിവന്നു
തുമ്പ ചിരിച്ചൂ മുന്‍ പോലെ
കൊമ്പന്‍ കുമ്പകുലുങ്ങും പോല്‍
വമ്പന്‍ ചിരികൊണ്ടോടിപ്പോയ്
Subscribe to:
Posts (Atom)
ശബ്ദം
എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...
-
ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത് വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി. വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു. ഇടവഴിഭൂമി വിട...
-
1 നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ- ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ പൊട്ടത്തം പരിപാടിയായ...