ഉണരുണരു കണ്ണിണ ചിമ്മിയുണരുക കണ്ണന്നു മുന്നിലേ കണ്‍ തുറക്കാവു നീ
കനകനിറകണിക്കൊന്ന, പുഞ്ചിരി തൂകും വിളക്കുകള്‍, വെള്ളരി വെച്ചുള്ള വെള്ളരി,
നിറയെയറിവുറയുന്നപുസ്തകം, ചിത്തമേ തുള്ളിടും കൈനേട്ടവും ജ്ജ്യേഷ്ഠനച്ഛനും
അരുമകലരും നിന്‍റെ കണ്ണു തുറക്കുവാന്‍ കാത്തിരിപ്പാണുണ്ണിയമ്മയെടുത്തിടാം
അരുതരുതു കണ്ണു തുറക്കരുതമ്മ പറഞ്ഞിടാം മിങ്ങിരുന്നീടുകയങ്ങനെ
ചെറുചിരിപൊഴിയ്ക്കുന്ന കണ്ണനനെ കണ്ടുവോ? മിന്നിത്തിളങ്ങിടും കാഴ്ചകള്‍ കണ്ടുവോ?
ഇരുകരവുമിങ്ങിനെ നീട്ടിപ്പിടിയ്ക്കുക. കൈ നിറച്ചുണ്ടെന്‍റെയുണ്ണിയ്ക്കു നാണയം
എനിയവിടെയേട്ടന്‍റെ കയ്യും പിടിച്ചു നീ ചെല്ലുകയുണ്ണിയെ നോക്കണേ നല്ലപോല്‍
ചടപടപടക്കങ്ങള്‍ പൊട്ടണം, പൂത്തിരി കത്തണം ചക്രങ്ങള്‍ ചുറ്റണം ചിത്രമായ്
പുതുമനിറയും പുതുവത്സരമുണ്ണിയ്ക്കു നല്‍കണേയീശ്വരാ നല്ലതെല്ലായ്പ്പൊഴും
Tuesday, April 14, 2009
Monday, April 6, 2009
നിദ്ര
മേല്‍വിലാസമില്ലാച്ചിന്തകള്‍ വന്നെന്‍റെ പായയില്‍ കൂട്ടുകിടപ്പൂ
ആരിവര്‍ക്കൊക്കെ കണിശമായെന്‍ മുറി കാട്ടിക്കൊടുക്കുന്നു നിത്യം?
ഒന്നൊഴിഞ്ഞാല്‍ പിന്നെയൊന്നുവന്നെപ്പോഴും കെട്ടിപ്പിടിച്ചൂകിടപ്പൂ
ഭൂതകാലത്തില്‍ ചട്ടിവിയാചേറിന്‍റെ നാറ്റം സഹിയക്കാതടുക്കല്‍
വന്നിരിയ്ക്കുമ്പോള്‍ ഞാനെങ്ങിനെ ശാന്തസുഷുപ്തിപുതച്ചൊന്നുറങ്ങും?
വര്‍ത്തമാനത്തിന്‍ വിയര്‍പ്പിറ്റുവീഴുമറയ്ക്കുന്ന ചിന്തകള്‍ പുല്‍കേ
വേനല്‍ പുഴുകുന്ന രാത്രിയിലെങ്ങനെ നിദ്ര കുളിരായ് പരക്കും?

Monday, March 16, 2009
മഴക്കാലം
തിയ്യുപോല്‍ വേനല്‍ കത്തുമ്പോള്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ
ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്
ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം
വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?
ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ
മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ
മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാമൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും
ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും
തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും
ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം
പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍
മെയ്യില്‍ വറ്റുന്ന വേര്‍പ്പുമായ്
കയ്യിലേ ജലപാത്രത്തെ
പയ്യെ സഞ്ചീന്നെടുക്കവേ
ആര്‍ത്തികത്തുന്ന കണ്ണാലെ
ആര്‍ത്തഭാവസ്വരൂപിണി
പേര്‍ത്തതെന്‍ ജലപാത്രത്തില്‍
ആര്‍ത്താളും ജാതവേദനായ്
ബലം പോയിമറഞ്ഞിടും
ജലമൂറുന്നകണ്ണിനാല്‍
ജലത്തില്‍ തീ പിടിയ്ക്കുന്നു
ബലഹീനതയീജലം
വേനല്‍ കാലം കടന്നൊന്നു
മനസ്സില്‍ കുളിര്‍കോരിടും
കനക്കും കാറുതിങ്ങീടും
മാനം കാണുന്നുതെന്നു താന്‍?
ഒരു നാള്‍ ചക്രവാളത്തില്‍
നീരണിഞ്ഞ കിനാവുപോള്‍
വരും കാര്‍മേഘസംഘാതം
ചൊരിയും സാന്ദ്രശീതതാ
മഴയേയാനയിക്കാനായ്
വഴിതോറും മരങ്ങളെ
തഴുകും കുളിര്‍കാറ്റാകെ
മിഴിവേകും ജഗത്തിനേ
മിന്നല്‍ കൈ നീട്ടിയാകാശം
മന്നിനേയാണ്ടു പുല്‍കവേ
ആനന്ദാമൃതവര്‍ഷത്തില്‍
നനയും കാര്യമോതിടും
ദിഗന്തം മുഴുവന്‍ തോഷ-
ഗദ്ഗദം നിറയും വിധം
ജഗത്തിനെയുണര്‍ത്താനായ്
സ്വര്‍ഗ്ഗം ദുന്ദുഭി കൊട്ടിടും
തുള്ളിയ്ക്കൊരുകുടം പോലെ
തുള്ളിയാര്‍ക്കുന്ന പേമഴ
ഉള്ളത്തില്‍ പുതുമണ്ണിന്‍റെ
തിളയ്ക്കും മണമേകിടും
ഏറാല്‍വെള്ളം വിഴും ശബ്ദം
നിറയും നനയുമ്മനം
നിറയും കിണറും തോടും
നിറയും ഭേകരോദനം
പുതപ്പിന്നുളിലേയ്ക്കെത്തും
പുതുശീതം നുകര്‍ന്നിടാന്‍
കൊതിയാകുന്നു. പേമാരി
മതിയില്‍ കുളിര്‍ കോരിടാന്‍
Wednesday, March 11, 2009
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പാണരിഞ്ഞെടുപ്പാണുണര്‍ന്നെണീയ്ക്കൂ നാട്ടാരേ
അരിഞ്ഞുകൊണ്ടവര്‍ നിറഞ്ഞുപോയാല്‍ പിന്നെ കാണാന്‍ കിട്ടില്ല
കിട്ടാക്കാര്യം കേള്‍ക്കാന്‍ പോലും പുറത്തിറങ്ങാന്‍ വയ്യെന്നോ
കേട്ടിട്ടെന്താ ചെവിയിലെ ചെപ്പിക്കാട്ടം പോലും പോകില്ല
ചെപ്പിക്കാട്ടം നിറഞ്ഞിരുന്നാല്‍ കാര്യം ചൊന്നാല്‍ കേള്‍ക്കില്ല
അപ്പൊപ്പിന്നെ തിന്നാനുള്ളതു തിരുടിപ്പോയാലറിയില്ല
തിരുടര്‍ തിരുടി തിരുടിപ്പിന്നെ തിരുടല്‍ നിയമം താനാകും
തിരുമുടിചൂടിയ തിരുടര്‍ രാജ്യം പിഴിഞ്ഞെടുത്തേ വിരമിയ്ക്കൂ

Saturday, February 28, 2009
ഭ്രാന്തന്‍ യാത്ര
ഭ്രാന്തുകൊണ്ടതിരാവിലെപ്പെരു കല്ലുരുട്ടിയുയര്‍ത്തിടാം
ചന്തമുള്ള മലയ്ക്കു മേലെ വിയര്‍ത്തു കേറ്റിയൊടുക്കമോ
അന്തിമാനവുമത്ഭുതത്തിലലിഞ്ഞു ചെറ്റു ചുവക്കവേ
സന്തതാന്തതമസ്സിലേയ്ക്കതു വീണ്ടുമങ്ങുമറിയ്ക്കണം
പോരു പോരു വഴിയ്ക്കു തീയ്യു കിടച്ചിടുന്ന ചിതാന്തിക-
ത്താരുമൊന്നു കിടുങ്ങിടുന്ന നിതാന്തശാന്തജനസ്ഥലം
നീരുടഞ്ഞ കുടത്തിലുണ്ടരി ബാക്കിയുള്ളതു വെച്ചിടാന്‍
ആരുമൊന്നു തിരിഞ്ഞു നോക്കുകയില്ലയുണ്ടു കിടന്നിടാം
കാളികൂളികള്‍ വന്നു നിന്നു തിമര്‍ത്തിടട്ടെയവര്‍ക്കുമേ
നാളൊരിത്തിരി കൂട്ടിടാ മരണം വരുന്ന ദിനത്തിനായ്
പൊള്ള പോലെ തടിച്ച മന്തു വലത്തുകാലിനു ഭൂഷണം
കള്ളമല്ലയിടത്തു കാലിനു മാറ്റിയാലതനുഗ്രഹം
നല്ല ജോലി ലഭിയ്ക്കുവാന്‍ പണമേറെ വന്നു മറഞ്ഞിടാന്‍
വല്ലവര്‍ക്കുമടിയ്ക്കു വീണുപണിഞ്ഞിടുന്ന മനുഷ്യരേ
കല്ലുരുട്ടുക കണ്ണില്‍ വന്നതു തിന്നുറങ്ങുക ശാന്തമായ്
നല്ല നാളുകള്‍ തിന്നുതീര്‍ക്കുവതിന്നു പോരിക വട്ടുമായ്

Sunday, February 22, 2009
പഞ്ചാര
അച്ഛനു ചോരയില്‍ പഞ്ചാരയുണ്ടെന്നു
ഡോക്ടറമ്മാവന്‍ പറഞ്ഞൂ പോലും
പഞ്ചാരയാകില്ല നല്ലമുളകിന്‍റെ
ചോപ്പുപൊടിയാകാനാണു വഴി
പഞ്ചാര ചോരയിലുള്ളവര്‍ക്കിങ്ങിനെ
ശുണ്ഠിവന്നീടാന്‍ വഴിയില്ലല്ലോ
പൂമുഖത്തു വെള്ള പൂശിയ ഭിത്തിയില്‍
കുത്തിവരച്ചെന്നു ചൊല്ലി നല്ല
തല്ലു തരാമോ ഞാന്‍ കുത്തിവരച്ചില്ല
ആനയെയൊന്നു വരച്ചു നോക്കി.
വെള്ളയില്‍ നല്ല കറുപ്പുകരിക്കട്ട
കൊണ്ടു വരച്ചാലേ നല്ലതാകൂ
എന്നതിങ്ങാര്‍ക്കണറിയാത്തതെല്ലാര്‍ക്കും
കാണേണ്ടേ ചിത്രം വരച്ചുവെന്നാല്‍
ഡോക്ടറമ്മാവന്‍ പറഞ്ഞൂ പോലും
പഞ്ചാരയാകില്ല നല്ലമുളകിന്‍റെ
ചോപ്പുപൊടിയാകാനാണു വഴി
പഞ്ചാര ചോരയിലുള്ളവര്‍ക്കിങ്ങിനെ
ശുണ്ഠിവന്നീടാന്‍ വഴിയില്ലല്ലോ
പൂമുഖത്തു വെള്ള പൂശിയ ഭിത്തിയില്‍
കുത്തിവരച്ചെന്നു ചൊല്ലി നല്ല
തല്ലു തരാമോ ഞാന്‍ കുത്തിവരച്ചില്ല
ആനയെയൊന്നു വരച്ചു നോക്കി.
വെള്ളയില്‍ നല്ല കറുപ്പുകരിക്കട്ട
കൊണ്ടു വരച്ചാലേ നല്ലതാകൂ
എന്നതിങ്ങാര്‍ക്കണറിയാത്തതെല്ലാര്‍ക്കും
കാണേണ്ടേ ചിത്രം വരച്ചുവെന്നാല്‍
Saturday, February 21, 2009
പ്രയാസം
അപ്പൂപ്പന്‍ താടിയ്ക്കു കാറ്റില്‍ പറക്കുവാന്
എപ്പോഴും പറ്റുന്നതെന്താണാവോ
ഉള്ളതലമുടിയൊക്കെ നരച്ചിട്ടു
വെള്ളയായ് തീര്‍ന്നതു കൊണ്ടാണാവോ
ആവില്ല. മുത്തശ്ശിയാകെ നരച്ചിട്ടും
പാവം നടപ്പതു കൂനിക്കൂനി
നീണ്ടു നീണ്ടുള്ള മുടിയുള്ളതാവുമോ
വിണ്ടലില്‍ നീന്തുവാന്‍ ശക്തിയേകി?
എന്നാലെന്നോപ്പോള്‍ക്കു ഹൈഹീല്‍ ചെരുപ്പിട്ടും
ഇന്നോളം ആയില്ലാക്കാര്യമൊട്ടും
കുഞ്ഞുശരീരമോ പാറുവാന്‍ പറ്റുവാന്‍?
കുഞ്ഞുടലാണല്ലോ കുഞ്ഞെലിയ്ക്ക്
എന്നിട്ടും കാറ്റത്തു നീന്തിക്കളിയ്ക്കുവാന്‍
ഇന്നോളം പറ്റീലയെന്തോന്നാവോ
ഉള്ളിലഹങ്കാരം കള്ളമസൂയകള്‍
ഉള്ളോര്‍ക്കു പാറല്‍ പ്രയാസമാവും

Sunday, February 15, 2009
യാത്ര
യാത്രാരംഭമറിഞ്ഞുവോ? ജനനിതന്‍ ഗര്‍ഭത്തിനങ്ങേപ്പുറ-
ത്തെന്താണെന്നതുകണ്ടുവോ?, വഴിയിലില്ലാരും തുണയ്ക്കെന്നതെന്‍
ചിന്തയ്ക്കുള്ളിലുറഞ്ഞുവോ? സഹജമാം രോഷാദിഭാവങ്ങളാല്‍
സ്വാന്തത്തില്‍ തിരയാര്‍ന്നുവോ? സ്മൃതിയിലില്ലൊന്നും. വെറും ശൂന്യതാ
എന്നോ വന്നു പിറന്നു. പിന്നെയധരം കോട്ടുമ്പൊഴേയ്ക്കും സദാ
തന്നൂ സ്നേഹവിലോലലോലമധുരം പാലൂഷ്മളം സാന്ത്വനം.
എന്നോ കാഴ്ചകള്‍ കണ്ടു, പുഞ്ചിരിയുറഞ്ഞീടും മുഖം തോറുമേ
മിന്നീ ഭാവവിഭാവനങ്ങളവ, പഠിച്ചീടാന്‍ ചിരിച്ചീടിനേന്‍.
മുന്നേ വന്നവര്‍ തൂകിയിട്ട ചരണപ്പാടില്‍ കരം ചേര്‍ത്തു ഞാന്‍
മുന്നോട്ടാഞ്ഞു നിലത്തു നീന്തി,യുലകം ജിജ്ഞാസയാല്‍ നേടുവാന്‍.
“പിന്നോട്ടാണിവനെപ്പൊഴും ഗതി“ നറും വാത്സല്യവാക്കേല്‍ക്കവേ-
യന്നേ തോന്നിയിരിയ്ക്കണം വിഗതിയാണെന്നും ഫലം മേല്‍ക്കുമേല്‍
കാലിന്‍ താളമറിഞ്ഞിടാതെയിടറും പാദങ്ങള്‍, പാതത്തിനാല്‍
മാലാര്‍ന്നുള്ള കരച്ചില്‍, വാശികള്‍, കുഴക്കീടുന്ന ദണ്ണങ്ങളും
ഓലപ്പാമ്പിലുമാടിടുന്ന ഭയവും, യാത്രയ്ക്കിടയ്ക്കിപ്പൊഴും
കാലില്‍ പൂട്ടിയ ചങ്ങലയ്ക്കു കനമില്ലാതാക്കിടുന്നൂ ദൃഢം
വാക്കാല്‍ തമ്മിലടുത്തു കെട്ടിവരിയാന്‍ കൊഞ്ചുന്ന നാവില്‍ പിതാ-
വക്കാരുണ്യവരാക്ഷരങ്ങള്‍ നിറയാന്‍ സ്വര്‍ണ്ണാക്ഷരം തൂകിനാന്‍
ഇക്കാണുന്നതിനൊക്കെയും കയറുപോലെന്നുള്ളു ബന്ധിയ്ക്കുവാന്‍
വാക്കുണ്ടായതു മെല്ലെ മെല്ലെയകലാന്‍ വയ്യാതെയാക്കീ സ്വയം
ജ്യേഷ്ഠന്‍ നീട്ടിയ കൈ പിടിച്ചു ചെറുതാം പാഥേയവും ഗ്രന്ഥവും
കഷ്ടപ്പെട്ടു പുറത്തു കേറ്റിയറിവിന്‍ ക്ഷേത്രത്തിലെത്തീടിനേന്‍
ഇഷ്ടര്‍ക്കൊത്തു നടന്നു ദൂരെ മറയത്താരോ കുറിച്ചിട്ടതാ-
മഷ്ടിയ്ക്കുള്ള വഴിയ്ക്കിരുട്ടുനിറയാന്‍ തെണ്ടിത്തിരിഞ്ഞീടിനേന്‍
സൂര്യന്‍ തൊട്ടുവിടര്‍ത്തിടുന്നഴകെഴും പുഷ്പങ്ങളില്‍, നീര്‍മ്മദം
ചോരും വീരഗജങ്ങളില്‍, വെടി കുലുക്കീടുന്ന പൂരങ്ങളില്‍
മാരന്‍ സുന്ദരവര്‍ണ്ണമിട്ട തരുണസ്വപ്നങ്ങളില്‍, മുദ്രകള്‍
ഹാരം ചേര്‍ന്നിളകുന്നിടത്തുമലയാന്‍ വെമ്പല്‍ കലര്‍ന്നീടിനേന്‍
മിന്നും പൊന്‍വളകള്‍ സ്വകാര്യമരുളും കയ്യില്‍ പിടിച്ചീടവേ
തന്നത്താനെ വലിഞ്ഞു ലജ്ജയിലൊളിച്ചീടും നവോഢാകരം
ചിന്നീടും പുളകം കലര്‍ന്നു കവരേയാശംസ നേര്‍ന്നീടിനാര്‍
പിന്നില്‍ പോയി മറഞ്ഞിടുന്ന നിമിഷക്കൂട്ടം വഴിത്താരയില്‍
ചുറ്റും നിന്നു തുളുമ്പിടുന്ന കുളിരാം കറ്റക്കിടാങ്ങള്‍ സ്വരം
തെറ്റെന്നാകെ വളര്‍ന്നിടുന്നു തണലായ് മാറുന്നു മദ്യാത്രയില്‍
വറ്റിപ്പോകുമൊരിയ്ക്കലീ ഹൃദയതാളത്തിന്നൊഴുക്കും നിറം
മുറ്റും കാഴ്ചകള്‍ മങ്ങിടും മണിമുഴങ്ങീടും നിറുത്തും രഥം

Saturday, February 14, 2009
ശുണ്ഠി
ശുണ്ഠിയെട്ടുത്തു കളിച്ചിടൊല്ലേ
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമായ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം
അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും
നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോന്നിക്കൂടാ
കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ
കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
കണ്ണുമടച്ചു നടക്കുന്നവര്
കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമായ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം
അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും
നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോന്നിക്കൂടാ
കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ
കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
കണ്ണുമടച്ചു നടക്കുന്നവര്
കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം
Wednesday, February 11, 2009
നായവാല്‍
ആണ്‍കുട്ടികളുടെ പേരിന്‍റെയറ്റത്തു നായവാല്‍ പോലെ വളവുണ്ടത്രേ
രാമന്‍ ദിവാകരന്‍ കൃഷ്ണന്‍ നാരായണന്‍ എല്ലര്‍ക്കും വാലുവളഞ്ഞിട്ടത്രേ
അമ്മേ ഈ കുഞ്ഞോപ്പോള്‍ ചൊല്ലുന്നതു കേട്ടു ദേഷ്യം വരുന്നുണ്ടു നല്ലവണ്ണം
കുഞ്ഞോപ്പോള്‍ ക്കുമുണ്ടു വാലെന്നു ചൊന്നപ്പോള്‍ ഓപ്പോള്‍ക്കു പേരു “ശ്രീദേവി“ പോലും

Monday, February 9, 2009
കമ്പോളം
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം
ആകെയുള്ളാളുകളില്‍
പത്തു ശതമാനത്തിനേ
ഈ ബലൂണുള്ളൂ
നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നേ ഉള്ളൂ
ബലൂണ്‍ നിറച്ചും തിങ്ങി നില്‍ക്കുന്നത്
ശരികളാണ്.
ബലൂണ്‍ പൊട്ടില്ല.
എന്തെന്നല്‍ അതും ശരികൊണ്ടാണുണ്ടാക്കിയത്
ഇതിലെ ശരിയാശ്രയിച്ചാണ്
രാഷ്ട്രം പോലും ശരിയായിരിയ്ക്കുന്നത്
സൌരയൂഥം ഇതിലെ ശരിയുടെ
ശക്തിയാല്‍ തിരിയുന്നു
വെറും പതിനായിരം
നിങ്ങള്‍ക്ക് സൌരയൂഥം തിരിച്ച്
സുഖമായ് ജീവിയ്ക്കേണ്ടേ?
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം
നാളെയും പതിനായിരം
മറ്റന്നാള്‍ ലക്ഷം
ഇന്നേ വാങ്ങൂ
ബലൂണ്‍ ബലൂണ്‍ ബലൂണ്‍
ഒരു ബലൂണിനു പതിനായിരം
വെറും പതിനായിരം
തീര്‍ച്ചയാണല്ലോ
തിര്‍ച്ച കടും തീര്‍ച്ച
അയ്യയ്യയ്യോ
എന്‍റെ ബലൂണ്‍ പൊട്ടിപ്പോയല്ലോ
സോറി
ശരിയിലാരോ ഇറ്റു നുണ ചേര്‍ത്തു
പാലില്‍ മോരുചേര്‍ക്കും പോലെ
ശരിയെല്ലാം നുണയായി
അപ്പോള്‍ എന്‍റെ പതിനായിരം?
നുണയിലലിഞ്ഞുപോയി

Subscribe to:
Posts (Atom)
ശബ്ദം
എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...
-
ഇടവഴിയിറങ്ങുമ്പോള്‍ കാല് ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത് വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി. വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു. ഇടവഴിഭൂമി വിട...
-
1 നാട്ടില്‍ പോകണമെന്നചിന്ത വെറുതേ വയ്ക്കേണ്ട വെച്ചാലുമ- ക്കൂട്ടര്‍ ചെല്ലുവതിന്നു നിന്നെ വിടുവാന്‍ മൂളാന്‍ മടിച്ചീടുമേ പൊട്ടത്തം പരിപാടിയായ...