Sunday, June 22, 2008

മുറി

ഇടവഴിയിറങ്ങുമ്പോള്‍ കാല്‍ ഇരടിപ്പൊട്ടി ചോരപൊടിഞ്ഞത്
വരിവെള്ളത്തില്‍ കലര്‍ന്ന് ഒഴുകി.
വരിവെള്ളം ശബ്ദമുണ്ടാക്കി പതഞ്ഞു ചിരിച്ചു.

ഇടവഴിഭൂമി വിട്ടുകൊടുത്തത് എന്‍റെ മുത്തച്ഛനാണ്.
കരിങ്കല്‍ പടവുകളിട്ടത് അച്ഛനാണ്
അത് ഇടവഴി തുടങ്ങുന്നിടത്ത് കല്ലിന്മേല്‍
മായാതെ എഴുതി വെച്ചിട്ടും ഉണ്ട്.

എന്നിട്ടും ഇടവഴി എന്‍റെ കാല്‍ ഇരടിപ്പൊട്ടിച്ചു.
പൊടിഞ്ഞ ചോര അനുവാദമില്ലാതെ
വരിവെള്ളത്തിലലിയിച്ചതും പോര
പതഞ്ഞു ചിരിച്ച് പരിഹസിയ്ക്കുന്നോ

ഞാനിതെന്‍റെ മക്കളോടു പറഞ്ഞാലോ?
തീര്‍ച്ചയായും ജനമേജയന്‍റെ സര്‍പ്പയ്ജ്ഞം പോലെ
അവര്‍ ഇടവഴിയജ്ഞം ചെയ്യും

ഇടവഴിയായ ഇടവഴിയെല്ലാം
ഇഴഞ്ഞിഴഞ്ഞ് യജ്ഞത്തില്‍ വീണു മരിയ്ക്കും

പണ്ട് സ്ലേറ്റു മായ്ക്കാന്‍ വെള്ളത്തണ്ട്,
അപ്പുറത്തെ മാവിന്‍റെ മാങ്ങ,
പുളിയുള്ള ഇല,
പെന്‍സില്‍ കഷ്ണം,
പരിചയക്കാരുടെ ചിരി,
തണല്‍,
എല്ലാം തന്ന ഇടവഴി
യജ്ഞത്തില്‍ വീണു മരിയ്ക്കുന്നത്
എന്തോ കാണാനൊരു വിഷമം.

മക്കളോട് പറയേണ്ട.
മുറി തുണി വെച്ചു കെട്ടിയാല്‍ മതി.
ചോദിച്ചാല്‍?
ഇടവഴി യൌവ്വനം ചോദിച്ചെന്നും
യൌവ്വനമൂറ്റിക്കൊടുത്ത
മുറിപ്പാട് അടച്ചതാണെന്നും പൊളിപറയാം

10 comments:

Anonymous said...

kavitha assalayittundu.......enikku valare ishtappettu......eniyum ethu pole nalla kavithakal ezhuthane......
ente kavitha vayikkano?
engil visit
http://wwwjalakam.blogspot.com

siva // ശിവ said...

ഈ ഇടവഴിയിലൂടെ നടക്കാന്‍ രസമുണ്ട്.....

മുസാഫിര്‍ said...

കവിതയിലൂടെ രസിച്ച് നടന്നു.വ്യത്യസ്തമായ ചിന്ത.

kariannur said...

മൂന്നു പേര്‍ക്കും നന്ദി പ്രോത്സാഹത്തിന്

ശ്രീ said...

കൊള്ളാം മാഷേ
:)

Balendu said...

മേലാല്‍ എന്നെ ആശാനാക്കരുത്‌. ഈത്തരം ഉദാത്ത ഭാവനകളൊന്നും എനിക്കില്ല. ഗദ്യം പദ്യമാക്കാനുള്ള കഴിവുമാത്രം നാട്ടിന്‍പുറം ശൈലിയില്‍ പാരമ്പര്യമായിക്കിട്ടിയിട്ടുള്ളതാണു കൈമുതല്‍.
മുത്തച്ഛനും അച്ഛനും നാട്ടുകാര്‍ക്കയി നടതള്ളിയതും, നാം മനസ്സിനടുക്കല്‍ വച്ചാരാധിക്കുന്നതും മക്കള്‍ സര്‍പ്പയജ്ഞത്തിനുപാധിയാക്കാന്‍ കാക്കുന്നതുമായ ആ ഇടവഴി ഞാനുമറിയും, ഒരമ്പലത്തിന്റെ രൂപത്തിലാണെന്നു മാത്രം.
എന്തിനാ എഴുതുന്നത്‌ എന്ന ചോദ്യമില്ല, ഇത്രയുമേ ഉള്ളോ എന്നതാണു ചോദ്യം. ഏനകേന ... യല്ലാതെ മേല്‍വിലാസമുണ്ടാക്കാനുള്ള കോപ്പുണ്ട്‌. വേണ്ടും വണ്ണം ഉപയോഗിക്കുക.

kariannur said...

ഇന്നിതു പറവന്നഭിമാനം
എന്നാലില്ലത്തുണ്ടാം വിരിയും സന്തോഷം.

ഷാജി നായരമ്പലം said...

ഇടവഴി തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോലൂരിയൊരു ചെണ്ട പൊതിഞ്ഞൂ
ചെണ്ടകൊട്ടു കേട്ടിട്ടു മാനമിടിഞ്ഞൂ....

ഇടവഴിയില്‍ നിന്നു കൊന്ടിങ്നനെ അങ്ങു ചെണ്ടകൊട്ടുമ്പോള്‍ അതൊരു പെരുമ്പറയായി അനുവാചകരുടെ ഹൃദയത്തില്‍ മുഴങ്ങുന്നുണ്ടാവും ....

Sudheer Edamana said...

ithenikku valare ishtappetty

jyothi said...

മിണ്ടാതിരുന്നൂടെ? മൌനം വിദ്വാനു ഭൂഷണം!

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...