Wednesday, June 25, 2008

കാരണം?

വെള്ളം തിള്യ്ക്കുമ്പോള്‍ നീരാവി അലസമായ് ഉയരുന്നത്
ചെടികളും പൂക്കളും മരണം മണക്കുമ്പോള്‍ പശു കണ്ണടച്ച് അയവെട്ടുന്നത്
കടലിളകിയലറുമ്പോള്‍ വിളക്കുമരം പതിവുപോല്‍ അലസം ചുറ്റുന്നത്
ആടുപിടയുമ്പോള്‍ കടയില്‍ ഇറച്ചിവെട്ടുമരം നിര്‍വ്വികാരം കാത്തുനില്‍ക്കുന്നത്
പശുക്കുട്ടി കുടിയ്ക്കാന്‍ വെമ്പുമ്പോള്‍ കറവക്കാരന്‍ പാല്‍ കറക്കുന്നത്
ഇതിനെല്ലാം കാരണം? ഈശ്വരനു വകതിരിവില്ലാഞ്ഞിട്ടാണത്രേ
നമുക്കാണെങ്കില്‍ വകയില്ലാഞ്ഞിട്ടും തിരിയാഞ്ഞിട്ടും.

2 comments:

jyothi said...

വികാരം നഷ്ടപ്പെടാന്‍ പോലുമില്ലാഞ്ഞാകാം....

Madampu Vasudevan said...

.ഞാന് എല്ലാം വായിച്ചു വളരെ നന്നായിടുണ്ട് ഒരു നല്ല കവിയുടെ പ്രതിഭ ഇല്ലാ കുറിപ്പുകളിലും കാണാന് കഴിയുന്നുട്lgkj

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...