Saturday, July 26, 2008

ഭാഷ

കാര്‍മേഘങ്ങള്‍ കൊമ്പുകുത്തി കളിയ്ക്കുന്ന
മലയുടെ താഴ്വാരത്തില്‍
കോടമഞ്ഞ് അലസമൊഴുകി നടക്കുന്ന
പുല്‍മേട്ടിന്നപ്പുറത്തുള്ള കൊടും
കാട്ടില്‍ എന്‍റെ എന്തോ ഉണ്ട്.

ഒരുപക്ഷേ കൊഴിഞ്ഞു പോയ ജന്മങ്ങളിലെ
എന്തോ

മഴമേഘങ്ങള്‍ മുകളില്‍ നിന്നതു കണ്ട് അവരുടെ ഭാഷയില്‍
ഉച്ചത്തില്‍ എന്തോ എന്നോട് വിളിച്ചു പറയുന്നത്
നിങ്ങളും കേട്ടിട്ടില്ലേ

കാട്ടില്‍ ‍നിന്നു വരും അരുവി
അനവരതം എന്തോ പറയുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കും

കാടിന്‍റെ ദൂതുമായ് എന്‍റെ ചുറ്റിലും മുള്യ്ക്കുന്ന
ചെടികളും വൃക്ഷങ്ങളും കാറ്റിലിളകുന്ന
ഇലകളാല്‍ കാടുചൂണ്ടുന്നതും അതുതന്നെ ആയിരിയ്ക്കാം

കാട്ടില്‍ പോയി തിരയുന്നതിനല്ല,
എന്തു തിരയുമെന്നതാണ്.
പറയുന്നവരുടെ ഭാഷ അറിയാതെ പോയില്ലെ?

4 comments:

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

അജയ്‌ ശ്രീശാന്ത്‌.. said...

ss#അരുവികള്‍ക്കും
മരങ്ങള്‍ക്കും
പക്ഷികള്‍ക്കും
എന്തൊക്കെയോ
നമ്മോട്‌ പറയണമെന്നുണ്ട്‌..
പക്ഷെ....
അവയുടെ ഭാഷ
നാം മനസ്സിലാക്കുന്നില്ല..
പ്രകൃതിയുടെയും...

നല്ല ചിന്ത
ആശംസകള്‍
(സാധിക്കുമെങ്കില്‍
വരികള്‍ നന്നായി തരംതിരിയ്ക്കൂ...)

Sharu (Ansha Muneer) said...

നല്ല ചിന്ത...

Unknown said...

മനോഹരമായ ചിന്തകള്‍ മാഷെ
മനസ്സില്‍ ഗൃഹാതുരതമായ ഓര്‍മ്മകള്‍
വേട്ടയാടുന്നു.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...