Wednesday, February 4, 2009

കറുപ്പ്

കാക്കയ്ക്കു കട്ടക്കറുപ്പു പുരളുവാന്‍ എന്താണു കാരണം മുത്തച്ഛാ?
കാര്‍മേഘത്തോളമുയരത്തില്‍ പാറിപ്പോയ്പറ്റിയതാകാന്‍ വഴിയുണ്ടോ?
കാര്‍മ്മേഘക്കൂട്ടം കറുത്തതു വീട്ടീന്നു പൊങ്ങും പുകകൊണ്ടിട്ടായീടുമോ
പാത്രത്തിന്‍ താഴത്തു നിന്നു പരുങ്ങിയകാറ്റാണോ പുകയായിമാറുന്നേ
പാത്രത്തിന്‍ താഴത്തായിത്ര കരി വരാന്‍എന്താണു കാരണം മുത്തച്ഛാ
വിറകു കറുപ്പല്ല. തീയ്യു കറുപ്പല്ല. തീപ്പൂട്ടുമമ്മ കറുപ്പല്ല
നോക്കിനിന്നീടുന്ന ഞാനും കറുപ്പല്ല. എവിടുന്നു വന്നീ കരിംകറുപ്പ്

6 comments:

Basheer Vallikkunnu said...

i liked it.

സുദേവ് said...

കൊള്ളാം...കൊള്ളാം...എന്തെ കണ്ണന് കറുപ്പുനിറം...ആ വരികളും ഓര്‍മ വന്നു !!!!നന്നായിരിക്കുന്നു

Rejeesh Sanathanan said...

ഇനി മനസ്സിലെ കറുപ്പാണോ...?...:)

പകല്‍കിനാവന്‍ | daYdreaMer said...

എല്ലാം കറുപ്പായിരുന്നില്ലേ... അതിലല്ലേ അല്പം വെളുപ്പു വീണത്‌....!!

Thaikaden said...

Tharakkedilla.

ഗൗരി നന്ദന said...

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..??? എവിടുന്നു വന്നതാവാം ഈ കറുപ്പ്??

പല ദുഷ്‌ ചിന്തകളാലേ കറുത്തൊരു
ലോകം ചുറ്റി പ്പരതീട്ടാവാം,
തന്നുടെ ദേഹത്തിരുള് പടര്‍ന്നത്- എന്നോ
ഉള്ളു വെളുത്തൊരു കാക്ക നിനയ്പ്പൂ...???

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...