Thursday, December 3, 2020

നിർവാച്യവാക്കുകൾ ബാക്കിയുണ്ട്



വിസ്മൃതപാതയിൽ കാലടിപ്പാടുകൾ
പാടെ ദ്രവിച്ചു കഴിഞ്ഞിരിക്കാം
സൗഹൃദസുസ്മിതപുഷ്പദളങ്ങളും
മണ്ണിൽ വീണെന്നോ നശിച്ചിരിക്കാം
ഏഴുനിറങ്ങളുപേക്ഷിച്ചൊരായിരം
മാരിവിൽ വിണ്ണിലലിഞ്ഞിരിക്കാം
സ്വപ്നപരമ്പര തൂക്കിയ ജീവിത-
തോരണജാതം കരിഞ്ഞിരിക്കാം
എന്നാലുമെന്നാലുമെന്നിലെവിടയോ
നിർവാച്യവാക്കുകൾ ബാക്കിയുണ്ട് 

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...