എങ്ങുനിന്നോ ചില ചിന്തകൾ ഭൂമിയിൽ വീഴുന്നു.
വീണവ പൊട്ടിമുളയ്ക്കുന്നു മാനുഷമസ്തികഭൂമിയിൽ. വേരുപടർത്തി പരക്കുന്നു പുഷ്പിച്ചു കായ്ക്കുന്നു.
പിന്നെയും പിന്നെയും പൊട്ടിമുളയ്ക്കുന്നു.
കായുമിലകളും സ്വന്തമെന്നോതുവാൻ മുദ്രപത്രത്തിലെഴുന്നു.
പിന്നീടു വിറ്റു മദിക്കുന്നു.
ചിന്തകൾ രാസപ്രവർത്തനം കൊണ്ടെന്നു കണ്ടുപിടിച്ചവർപോലുമീ
കയ്യിലൊതുങ്ങാത്ത ചിന്തയെ വിൽക്കുന്നു വാങ്ങുന്നു.
ചിന്തിച്ചു നോക്കുകിൽ വിൽക്കുവാനെന്തുള്ളു? വാങ്ങുവാനെന്തുള്ളു?
No comments:
Post a Comment