ഇവിടേയ്ക്കിങ്ങിനെ നോക്കീടാൻ
കാരണമെന്തെന്നോതാമോ?
ഇരുളിൽ നോക്കീടാൻ തന്നെ
കിടുകിട പേടി എനിക്കുണ്ട്.
ഭൂതപ്രേതപിശാചുക്കൾ
ഇരുളിൻ മറവിലിരുന്നാലോ?
പേടി പരത്തും കൂട്ടങ്ങൾ
ആകാശത്തങ്ങുയരത്തിൽ
എത്താൻ പറ്റില്ലെന്നാണോ
കരുതീടുന്നൂ താരകളേ?
നിങ്ങടെ കൂടെ കൂടീടാൻ
പൂതിയെനിക്കുണ്ടൊരുപാട്
ഭൂമിയിലങ്ങിങ്ങായ് പമ്മും
പേടികളെ പേടിക്കാതെ
താഴെ നോക്കിയിരുന്നീടാൻ
അവിടെ വന്നാൽ പറ്റൂലോ
അമ്മയുമൊപ്പം വന്നാലേ
പറ്റുകയുള്ളൂ വന്നീടാൻ
അമ്മ വരാതെയിരുട്ടത്ത്
ഞാനില്ലവിടെയിരുന്നീടാൻ
അമ്മെടെ മടിയിലിരുന്നാണോ
ഭൂമിയിൽ നിങ്ങൾ നോക്കുന്നൂ?
No comments:
Post a Comment