പക്ഷേ ദിവാകരനെന്നു പേരായിപ്പോയില്ലേ?
പകലുണ്ടാക്കുന്നവൻ രാത്രിക്കും
കാരണക്കാരനാണ്.
ഗാന്ധിയുടേയും ഗോഡ്സേയുടേയും അംശം ഉള്ളിലുണ്ട്
ആര് ആരോട് പ്രതികരിക്കുമെന്നാണ്.
മാസ്ക്കും പൊട്ടിച്ചിരകളും
ആരോഗ്യവും അനാരോഗ്യവും ഉണ്ട്
നടിയും നടനും
ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്.
ന്യായവും അന്യായവുമുണ്ട്
സർവ്വം ഖല്വിദം ബ്രഹ്മ
എന്ന് കൃഷ്ണാമണി മേൽപ്പോട്ടുയർത്തി
ഉയർന്ന ഭാവത്തിൽ മിണ്ടാതിരിക്കാനേ പറ്റൂ.
No comments:
Post a Comment