Thursday, August 7, 2008

കെണി

ദൈവത്തിന്‍ വഴി വഴുക്കുകല്ലാല്‍ നിറച്ചതാരാണ്?
കണിയാന്‍. കെണിവെയ്ക്കും കണിയാന്‍.
കെണി പണിയാന്‍ പണമെണ്ണിക്കൊടുത്തതെന്തിന്ന്?
പണമൊഴുകാന്‍. പെണ്ണു പറഞ്ഞൂ പണ്ടം വാങ്ങീടാന്‍
‍ദൈവത്തിന്നൊരു കെണിവെച്ചെന്നാല്‍ കാശുണ്ടാകും പോല്‍!
ദൈവം ഭാഗ്യം മുഴുവന്‍ കിഴിയില്‍ കെട്ടിനടപ്പല്ലേ
വഴുക്കിവീണാല്‍ കിഴി താനഴിയും ഭാഗ്യം ചിതറീടും
നിങ്ങളു വേണേല്‍ ദൈവം വീഴും വഴിയില്‍ ന്നിന്നോളൂ
കെണിയുടെ കാശില്‍ പാതി തരേണം ഭാഗ്യത്തിന്നായി

2 comments:

നരിക്കുന്നൻ said...

കനിയാനേ, എങ്കിലും ദൈവത്തിന്റെ വഴിയില്‍ തന്നെ നീ വഴുക്കല്‍ നിറച്ചല്ലോ... ദൈവത്തീന്റെ വിധി.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...