Thursday, August 28, 2008

എലി

ആനയ്ക്കോ പൂച്ചയ്ക്കോ മണികെട്ടുന്ന കാര്യമല്ല. എലിയ്ക്ക് മണികെട്ടുന്ന കാര്യം വെറുതേ ചിരിയ്ക്കേണ്ട. മലമറിയ്ക്കുന്ന കാര്യമല്ലെന്ന ഭാവം വേണ്ട. ആനയ്ക്കും പൂച്ചയ്ക്കും തീറ്റി കൊടുക്കുന്നവരോടു പറയാം മണികെട്ടാന്‍. എലി കട്ടുതിന്നുന്നവനാണെന്നല്ലേ നമ്മള്‍ പഠിച്ചത്? കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാക്കാം വിശപ്പ് സഹിയ്ക്കാതെയൊന്നു കട്ടെന്നിരുന്നാലും സഹിയ്ക്കാം. എലി അങ്ങിനെ അല്ലല്ലോ. തിന്നുന്നതിനേക്കാള്‍ നാശപ്പെടുത്തുകയല്ലേ? ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ വക്കുകരളുന്ന എലി വാല്‍ കൊണ്ടു തോണ്ടി പറഞ്ഞതെന്താണെന്നോ? കട്ടുതിന്നുന്നവനെ കാണാന്‍ കണ്ണാടിനോക്കാന്‍ കണ്ണാടിയില്‍ നോക്കിയാല്‍ എന്നെ തന്നെ അല്ലേ കാണുക? അതും വായിക്കാന്‍ പറ്റാത്തരീതിയില്‍ തലതിരിഞ്ഞ് കളവ് ചെയ്യുകമാത്രമല്ല പറയുക കൂടി ശീലമാക്കിയിട്ടുണ്ടാകും എലി.‍ ഉറക്കത്തിന്‍റെ ഇടതും വലതും തലയ്ക്കലും കാല്‍ക്കലും എലിക്കെണി വയ്ക്കണം എലിമൊഴിയില്‍ സത്യമുണ്ടാകുമോ? ഭാര്യ വിളിച്ചു പറഞ്ഞു “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” അലങ്കാരവസ്തുക്കള്‍ വച്ച മേശമേലിരുന്നു വാല്‍ കൊണ്ട് എലി കണ്ണാടി ചൂണ്ടി. എലിയ്ക്കു മണി കെട്ടണം. മുഖ്യമന്ത്രി, സ്വർണ്ണം, കർഷകസമരം ഇതിലൊന്നും അല്ല പ്രപഞ്ചത്തിന്‍റെ പൊട്ടിത്തെറി. പൊട്ടിത്തെറിയ്ക്കുന്ന അഗ്നിപര്‍വ്വതത്തിന്‍റെ മുകളിലിരിയ്ക്കുന്നവര്‍ക്കേ അതു മനസ്സിലാവുള്ളൂ. “നമ്മുടെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വയ്ക്കുന്ന പെട്ടി എലി കരണ്ടൂട്ടോ” കട്ടപാപം തിന്നാല്‍ തീരും എന്നൊരുപഴമൊഴിയുണ്ടോ? ഉണ്ടാകും! ഇതുരണ്ടും കൂട്ടി വായിച്ചു നോക്കൂ എലിയ്ക്കു മണികെട്ടിയാല്‍ പോര. കൊല്ലണം കണ്ണാടിയായ കണ്ണാടിയൊക്കെ ഉടയ്ക്കണം എലി കള്ളനായിരുന്നെന്നു വരാനും. ഞാന്‍ ഞാനാവാനും അതു അത്യാവശ്യമാണ്

1 comment:

ഷാജി നായരമ്പലം said...

ഇതുപോലെന്നു എഴുതുവാന്‍ പ്രേരിപ്പിക്കുന്നു ഈ രചന. പക്ഷെ ആവില്ല. കടമെടുക്കുവാനേ ആവൂ...

നാടിതുവാണരുളുന്നവരുടെ
നഗ്നത തേരില്‍ വരുമ്പോള്‍
കാണാത്തൊരു പട്ടിന്‍നേര്‍മ്മകള്‍
ഈണത്തില്‍ വാഴ്ത്തണമോ ?...... ഒ എന്‍ വി

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...