Saturday, February 14, 2009

ശുണ്ഠി

ശുണ്ഠിയെട്ടുത്തു കളിച്ചിടൊല്ലേ
പൊട്ടിയാല്‍ നന്നല്ല മറ്റുള്ളോര്‍ക്കും
കയ്യിലെടുത്തതു താഴെവയ്ക്കാന്‍
വയ്യെങ്കിലാകെ കുഴങ്ങിപ്പോകും
രാഷ്ട്രമെടുത്തതു താഴെ വയ്ക്കാന്‍
കഷ്ടം ധൃതാരാഷ്ട്ട്രര്‍ക്കായതില്ല
കയ്യിലെടുത്തതു താഴെ വച്ചാല്‍
കയ്യാല്‍ സുഖമാ‍യ് ചൊറിഞ്ഞു നില്‍ക്കാം
അല്ലെങ്കില്‍ നല്ലൊരു കട്ടന്‍ ചായ
ഉല്ലാസ്സമായൂതി മോന്തി നില്‍ക്കാം

അക്ഷരം തെറ്റിയാലാരും വീഴും
നക്ഷത്രം നോക്കി നടന്നെന്നാലും

നോക്കി നടക്കണം നിന്നു താന്‍ നോക്കണം
മൂക്കത്തു ഭൂതക്കണ്ണാടി വേണം.
ഭൂതക്കണ്ണാടിയാല്‍ കാണുന്നതെല്ലാമേ
ഭൂതങ്ങളാണെന്നു തോ‍ന്നിക്കൂടാ

കണ്ണാടിവെച്ചര്‍ നോക്കിപ്പറയുമ്പോള്
‍കണ്ണില്‍ കടിയെന്നു തോന്നിക്കൂടാ

കണ്ണാടിവച്ചര്‍ കണ്ണാടിവയ്ക്കാത്തോര്
‍കണ്ണുമടച്ചു നടക്കുന്നവര്
‍കണ്ണുമടച്ചിട്ടും കാണുന്നോര്‍കണ്ണുകള്‍
തള്ളിത്തുറന്നിട്ടും കാണാത്തവര്
‍മണ്ണില്‍ മുളച്ചീടൂം പിന്നെ കൊഴിഞ്ഞീടും
മണ്ണിലേ വെച്ചേയ്ക്കു ശുണ്ഠി വേഗം

4 comments:

Anonymous said...

നേരിയപുലര്‍ വെട്ടത്തിലും നേരിനെ ഭയന്നവര്‍...നാളയെ മറന്നവര്‍...

kariannur said...

സബിത ഉദ്ദേശിച്ചതെന്താണെന്നു മനസ്സിലായില്ല

the man to walk with said...

തള്ളിത്തുറന്നിട്ടും കാണാത്തവര്

പകല്‍കിനാവന്‍ | daYdreaMer said...

ഒടുക്കം "ശുണ്ഠി" മണ്ണിലേക്ക് തന്നെ...!

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...