Tuesday, May 13, 2008

ഭാവം

വാഴയിലിരിയ്ക്കുന്ന കാക്കയെഠത്തം കാട്ടി
വീഴ്ത്തിനാന്‍ കീഴെ പോകും നായവാലിന്മേല്‍ കാഷ്ഠം
നായ, തന്‍ യജമാനന്‍ വന്നതു കണ്ടാനപ്പോള്‍
ആട്ടിനാന്‍ നന്ദ്യായുധമാവോളം വേഗം കൂട്ടി
തെറിച്ചൂ മേലൊക്കെയും നാറ്റത്തിന്‍ കുറികൂട്ട്
വിറയ്ക്കും മൂക്കിന്‍ തുമ്പത്താനേരം നൃത്തം ചെയ്ത-
തെന്താകുമെന്നു ചൊല്ലൂ, നാറ്റമോ? ദേഷ്യച്ചോപ്പോ?
ഇംബ്ല്യാണ്ടഭാവം താനോ? ഫലിതച്ചിരിതാനോ?

2 comments:

Kapli said...

എല്ലാം നന്നായിട്ടുണ്ട്. ആധികാരികമായി ഒരു അഭിപ്രായം പറയാനുള്ള ജ്ഞാനം ഇല്ല.

kariannur said...

ഇതൊരഭിപ്രായമായല്ല. ആശീര്‍വ്വാദമായെടുത്തുകൊള്ളാം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...