Thursday, May 29, 2008

തവള

കൂപത്തിലെ തവള അഹങ്കരിച്ചത്രേ
തവളയുടെ പാട്ട് രാഗബദ്ധമെന്ന്
അതു വിളിച്ചു പറയുകയും ചെയ്തു
കൂപത്തിലെ മത്സ്യങ്ങള്‍ “കര്‍ണ്ണകഠോരമെന്ന്“
വാല്‍ വെട്ടിച്ച് തിരിച്ചു നീന്തിയത്രേ
മഴ പെയ്ത് കൂപം നിറഞ്ഞപ്പോള്‍
തവള ഉറക്കെ പാടി
തന്‍റെ മേഘമല്‍ഹാറില്‍ നിന്നാണ്
മഴ ജനിച്ചതെന്ന്
പക്ഷേ നീര്‍ക്കോലിയ്ക്ക്
പ്രാതലിന് വിളിച്ചതായാണത്രേ
തോന്നിയത്

5 comments:

CHANTHU said...

ഗുണപാഠം : അഹന്ത അവനവനെ അന്യന്റെ വായിലാക്കും.

നല്ല വരികള്‍.

kariannur said...

ചന്തുവിന്‍റെ ഭ്രാന്തിയെപ്പോലെ ആണ് കവിത. അതിനു മുന്നുപിന്നു നോക്കാനില്ല. യോജിച്ചതെന്നു തോന്നുന്ന പേനത്തുമ്പിലൂടെ അത് അവതരിയ്ക്കും. രാസക്രീഡചെയ്യും, ദൂതുപോകും, യുദ്ധം ചെയ്യിക്കും നാണമോ മാനമോ കെട്ടുപോകയേയില്ല.

പ്രോത്സാഹനത്തിനു നന്ദി

vasan said...

നല്ല വരികള്‍

‍ഇളം പച്ചയില്‍ കടും പച്ച വായിക്കാന്‍ വിഷമം തന്നെ

കളറൊന്നു മാറ്റിയാലൊ?
വാസന്‍

Balendu said...

ഖലില്‍ ജിബ്രാന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ! ഇല്ലെങ്കില്‍ വായിക്കരുത്‌. അനുകരിച്ചെന്ന് അപഖ്യാതിയുണ്ടാവും. കൂപമണ്ഡൂകമെന്ന കാവ്യബിംബത്തിനു പുതിയൊരു മാനം കൂടി. "ചക്ഷുശ്രവണന്‍ ചീറിവരുന്നത്‌ പക്ഷിപ്രവരനു ഭക്ഷണകാലം" എന്ന് തമ്പി.

kariannur said...

വാസാ കളര്‍ മാറ്റി. മാഷേ മലയാളോം സംസ്കൃതോം അല്ലാതെ ഒന്നും അറീയില്ല. ഖലീല്‍ ജിബ്ബ്റാന്‍റെ കവിത ഇതില്‍ ഏതിലെങ്കിലും ആണോ? കുറേ പുസ്തകം വായിയ്ക്കണം.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...