Wednesday, May 28, 2008

എന്‍റെ തപസ്സിന്‍റെ കാരണം

ഞാന്‍ കണ്ണടച്ചിരിയ്ക്കുകയാണ്
കാഴ്ചയിലെ പ്രകാശോര്‍ജ്ജത്തിന്‍റെ യൌവ്വനം
ഞാനെന്‍റെ കണ്ണിലേയ്ക്ക് വലിച്ചെടുത്താല്‍
കാഴ്ച്ച ജരാനര പ്രാപിച്ച്
അകാലചരമം അടഞ്ഞാലോ?
ഞാനതല്ലേ എന്‍റെ ഭദ്രദീപം മറച്ചു പിടിയ്ക്കുന്നത്
ദീപപ്രകാശം തട്ടി കാഴ്ച്ചകളുടെ പുറം പാളിയിലെ
സൂക്ഷ്മകണങ്ങള്‍ തെറിച്ചു ചിതറി ക്രമേണ
ദ്രവിച്ചുപോയാലോ?
എനിയ്ക്കു മാറ്റം വരാതെ നോക്കേണ്ടത് ഞാനല്ലേ?
കാഴ്ച്ചകളില്‍ നിന്നു വരും പ്രകാശം
പ്രതിഫലിച്ചു പോകാന്‍ വെളുത്ത ഭസ്മം
ദേഹമാസകലമണിഞ്ഞു.
കറുത്ത മൂടുപടം ധരിച്ചവര്‍ അറിയുന്നില്ല
അവര്‍ കാഴ്ചകളൊക്കെ ആഗിരണം ചെയ്യുകയാണെന്ന്

6 comments:

കൂപന്‍ said...

കവിത നന്നായിട്ടുണ്ട്
വായിച്ചാല്‍ ആര്‍ക്കും ഒന്നും
മനസിലാകാത്തിടത്തോഴം കാലം അതിന്
മാറ്റമുണ്ടാകില്ല കൂട്ടുകാരാ

വിമര്‍ശനം ചിന്തയെ ദ്യോതിപ്പിക്കും
എന്ന്
കൂപന്‍

kariannur said...

കാഴ്ച എന്നതുകൊണ്ട് കാണപ്പെടുന്ന വസ്തു എന്നാണ് ഉദ്ദേശിച്ചത്. ഊര്‍ജ്ജമാണ് വസ്തുവായിമാറുന്നത് എന്നു കേട്ടിട്ടുണ്ട്. കണ്ണുമായി സംവദിയ്ക്കുന്നത് പ്രകാശോര്‍ജ്ജമാണല്ലോ.
എന്‍റെ പ്രതികരണങ്ങള്‍ (ഭദ്രദീപത്തിനു അഞ്ചുതിരിയാണ്. പഞ്ചേന്ദ്രിയങ്ങള്‍ പോലെ) കാഴ്ചയെ വികലപ്പെടുത്താതിരിയ്ക്കാനും കാഴ്ചകള്‍ എനിയ്ക്കു മാറ്റം വരുത്താതിരിയ്ക്കാനും ഞാന്‍ തപസ്സു ചെയ്യുന്നു.

ഇതു വിമര്‍ശനം ആയി തോന്നിയില്ല. അങ്ങയുടെ കഥകളിലെ ചിരിപുരണ്ടതായേ തോന്നിയുള്ളൂ

Unknown said...

നല്ല വരികള്‍ കാഴച്ച ശരിക്കും കവിയിലും വായനകാരനിലും ചിന്തബോധം ഉണ്ടാക്കുന്നു

kariannur said...

ഞാനെന്‍റെ നന്ദി അകത്തൊളിപ്പിച്ചിരിയ്ക്കയാണ്.
അതു കോതനെല്ലൂരു ചെന്നു വെള്ളപ്പൊക്കം ഉണ്ടാക്കിയാലോ?

vasan said...

കറുത്ത മൂടുപടം ധരിച്ചവര്‍ അറിയുന്നില്ല
അവര്‍ കാഴ്ചകളൊക്കെ ആഗിരണം ചെയ്യുകയാണെന്ന്

നല്ല വരികള്‍ ചിന്തോദ്ദീപകം തന്നെ!

Balendu said...

ആലോചിക്കാന്‍ സമയം വേണം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...