Monday, May 19, 2008

കൊതി

പണ്ടൊരു കൊതിയന്‍ സദ്യകഴിയ്ക്കാന്‍
‍തെണ്ടിനടന്നൂ നാടുകള്‍ തോറും
കുട്ടികളവനെ പറ്റിയ്ക്കാനായ്
കല്യാണത്തിന്‍ വിവരം ചൊല്ലി
കല്യാണത്തില്‍ സദ്യകഴിയ്ക്കാന്‍
‍കൊതിയന്‍ വേഗംകൂട്ടി പോയി
പട്ടികള്‍ തമ്മില്‍ കടിപിടികൂടും
പട്ടിക്കല്യാണത്തില്‍ ചെന്നു
കടിപിടികൂടും പട്ടികള്‍ കണ്ടൂ
ദേഹം മുഴുവന്‍ കൊതിയന്നേ‍കി
പട്ടികള്‍ നല്ലൊരു കടിപിടിസദ്യ
ഭൌ ഭൌ പൈ പൈ അയ്യയ്യയ്യോ

4 comments:

ഫസല്‍ ബിനാലി.. said...

അയ്യോ പാവം ആശ വെടിഞ്ഞ്
നീങ്ങും നേരം വഴിയിലതാ
ഒരു കപ്പു തുളുമ്പും ദീപം ചായ

കരിയണ്ണൂരേ, കൊള്ളാം ട്ടോ.

Unknown said...

ഇത് ഒരൊന്നന്നര കൊതിയാണല്ലോ
കരിയണ്ണൂരെ

Unknown said...

ദിവാകരമ്മാമാ.. സംഭവം ഗംഭീരായ്ണ്ട്. നല്ലോണം രസിച്ചു.

kariannur said...

മൂന്നു പേര്‍ക്കും പ്രോത്സാഹനത്തിനു നന്ദി

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...