Monday, April 21, 2008

കാഴ്ചയില്‍ നിന്നു കിട്ടുന്നത്

തീ തുപ്പും കരിമേഘങ്ങള്‍ തമ്മില്‍ ഏറ്റു മദിയ്ക്കുവാന്‍
എത്തും ആകാശ മാര്‍ഗ്ഗത്തില്‍, തമ്മില്‍ തല്ലി മരിച്ചിടും
പാടുകള്‍ ബാക്കി വയ്ക്കിലാ യുദ്ധഭൂമി ഒരിയ്ക്കലും
ഓര്‍മ്മയും മുറിയും വെപ്പോള്‍ കണ്ടു നില്‍ക്കുന്ന ഭൂമിയാം
യുദ്ധം ചീറ്റുന്ന രക്തത്തിന്‍ നനവാല്‍ ഭൂമി പിന്നെയും
സസ്യ ജാലം വളര്‍ത്തുന്നു‌ പുഷ്പ്പിചിട്ടവ കായ്ചിടും
അതുപോല്‍ നിലനില്‍ക്കാത്ത കാഴ്ച്ചയില്‍നിന്നു നമ്മളും
സംസ്കാരങ്ങള്‍ വലിച്ചിങ്ങു ചേര്‍ത്തു വെയ്ക്കുന്നു നിത്യവും
അതു ബാധ്യതയായിട്ടു വലയ്ക്കും തീര്‍ച്ച താനത്

2 comments:

MULLASSERY said...

ദിവാകര്‍ ജി നമസ്കാരം...
ചുമ്മാ ഒന്നു കയറി നോക്കിയതാ..;)
എല്ല്ലാം ഒന്നിനൊന്നു മെച്ചം എന്നേപറയേണ്ടു..
എന്നാല്‍ മറ്റുള്ള പോസ്റ്റുകളില്‍ കാണാത്ത ഒന്നു രണ്ട് അക്ഷരപ്പിശകുകള്‍ ഇതില്‍ കണ്ടു !
അശ്രദ്ധകൊണ്ടല്ലെന്നറിയാം..തുടര്‍ച്ചയായി മലയാളം ടൈപ്പു ചെയ്യുമ്പോള്‍ സംഭാവിക്കാവൂന്നതു മാത്രം . രക്തതിന്‍ എന്നും പുഷ്പ്പിചിട്ടവ യെന്നും കാണുന്നു.

vasan said...

ബിംബങള്‍ ആധ്യാത്മികമാകയാലാകാം
ഒരു നാരായാണഗുരു style.
ഈ വായനാസംസ്കാരം ഉളള വരെ
കണ്‍ടെത്താന്‍ ഈ കവിതക്കു കഴിയട്ടെ!

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...