Monday, April 21, 2008

സാക്ഷി

ചിരപരിചയചിരിവിരിയേ
മീനച്ചൂടാളുമ്പോള്‍
ക്രോധക്കണ്ണൊളി ചിതറെ
അഴലലകള്‍ വന്നും പോയ്
അലകടല്‍പോലാകുംപോള്‍
ചപലാത്മകചിന്തകളാല്‍
കപിസദൃശം ചാഞ്ചാടേ
കാമപ്പൂങ്കാവുകളില്‍
രാപ്പകലുകളലയുംപോള്‍
കൊതിയേറും മാങ്ങയ്ക്കായ്
അയല്‍വേലികള്‍ മറയുപോള്‍
ഉള്‍ക്കാംപില്‍ സ്വാര്‍ത്ഥങ്ങള്‍
അതിഗൂഢം സൂക്ഷിയ്ക്കേ
മനതാരില്‍ ശ്രദ്ധിയ്ക്കും
ചെറുതിരിയായ് നീ വാഴ്ക
ദുരവഗ്രഹജഗദീശ്വരവിധിയാര്‍ത്തിങ്ങണയുംപോള്‍
‍ചെറുതിരിയൊരു ദിനകരനായനുനിമിഷം തുണ ചെയ്യും

1 comment:

vasan said...

കവിത നന്നു. ആശയപ്രധാന മാണെന്നു തോന്നി.
ചില വാക്കുകള്‍ ‌ ഗ്രാമ്യങ്ങളായി തോന്നി.
ഉദാ: മാങ്ങ
മറ്റൊരു പദം തോന്നുന്നുമില്ല.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...