താഴിട്ടെന്നും പൂട്ടുന്നൂ ഞാൻ
സൂര്യനുദിക്കും മുന്നേ.
വാതിൽപഴുതിന്നിടയിൽക്കുടീ-ട്ടെത്തും ചിരിയുടെയലയാൽ
കണ്ണുവിടർന്നിട്ടുത്സാഹത്താൽ
വാതിൽതുറക്കാനായും
അപ്പോഴാകും ഹൃദയത്തിന്നുടെ
തായ് വേരുരിയുംപോലെ
മരണം വന്നു പറിച്ചെന്നുള്ളൊരു
നിലവിളി വന്നു വിളിക്കൽ
പോയ്പ്പോയവരുടെ മൂക്കിന്നുള്ളിൽ
പഞ്ഞികളെന്തിനു വയ്പ്പൂ?
ജീവിപ്പോരുടെ കേൾവി തടുക്കാൻ
വെച്ചാലല്ലേ നല്ലൂ? മരണാണുക്കളകത്തെങ്ങാനും
വന്നാലെന്തായീടും?
സൂര്യൻ അന്ധസമുദ്രത്തിന്നുടെ
ഉള്ളിൽ മുഴുകാൻ പോയാൽ
മരണക്കുഴിയിൽ കുടികൊണ്ടീടും
രോഗാണുക്കൾ മലപോൽ
തിരയായ് വന്നു മറിഞ്ഞീടുമ്പോൾ
തടയായ് നിൽക്കും വാതിൽ
തകരും നിലയായ് തീരുവതോർത്തേ
പേടിച്ചാകെ വിറച്ച്
സൂര്യവെളിച്ചം തട്ടാതിങ്ങിനെ
വിളറിവെളുത്തേ പോയി
No comments:
Post a Comment