എന്തിനാണെൻ കീഴേയാധരമാം ഭൂമിയാകെ പരന്നതായ് തോന്നുന്നത്?
എന്തിനാണീ ഭൂമി വേഗത്തിൽ ചുറ്റാതെ
നിൽക്കുന്നതാണെന്നു തോന്നുന്നത്?
എന്തിനാണങ്ങു വിമാനം വിഹായസ്സിൽ
നീങ്ങും പറവയായ് തോന്നുന്നത്?
എന്തുകൊണ്ടാണെനിക്കുണ്മയെയുണ്മയായ്
കാണുവാനൊട്ടും കഴിയാത്തത്?
എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...
No comments:
Post a Comment