കരളുനനയ്ക്കുന്നില്ല.
അനുശോചനവാക്കിലെ അക്ഷരങ്ങൾ
തേഞ്ഞ്
വല്ലാതെ മിനുസപ്പെട്ടിരിക്കുന്നു.
ആവർത്തനവിരസത.
കനത്ത വേനൽ കഴിഞ്ഞ് ഇടവപ്പാതി പടരുമ്പോൾ
ഇടിമുഴക്കങ്ങളിൽ പൊതിഞ്ഞ പേടിയിലൂടെയും
ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെയും
കിനിഞ്ഞു വരുന്ന പ്രതീക്ഷയുണ്ടായിരുന്നു.
മരണപ്പെയ്ത്തിൽ
പുതുനാമ്പുകൾ മുളയ്ക്കുമെന്ന
പ്രതീക്ഷപോലും മങ്ങുന്നു.
നാമ്പുകളിൽ കറുത്തതും വളുത്തതും മഞ്ഞയും
പൂപ്പൽ പരക്കുമ്പോൾ
ഇനിയെന്തിന് കരയണം.
No comments:
Post a Comment