ചുറ്റിൽനിന്നും കാലൻ ചുറ്റും
കാൽപ്പെരുമാറ്റം കേൾപ്പൂ
കുട്ടിക്കാലക്കളിയിൽ ഞാനും
കൂട്ടുരുമെല്ലാമൊത്തേ
കെട്ടിമറിഞ്ഞൂ, കൈകൾ കോർത്തേ
വട്ടുകൾ കാട്ടി നടന്നൂ.
വട്ടം വട്ടം ചുറ്റും കളിയാൽ
കൂട്ടം കൂടി നടന്നു.
ലണ്ടൻ ബ്രിഡ്ജിന്നിടയിൽ പെട്ടി-ട്ടുള്ളു കുതിർന്നു ചിരിച്ചു.
കുട്ടികളിപ്പോൾ തമ്മിൽ തമ്മിൽ
തൊട്ടുകളിച്ചാൽ ഉള്ളം
പൊള്ളും നമ്മൾ നമ്മുടെയുള്ളം
തുണികൾ വെച്ചു മറപ്പൂ.
കനവിൽപ്പോലും കൈകൾ കോർക്കാൻ
കഴിയാതുള്ളൊരു കാലം
കളിയുടെ മുഖവും മാസ്കാൽ മൂടും
കനിവില്ലാത്തൊരു കാലം
No comments:
Post a Comment