നെല്ലും കല്ലുമിടയ്ക്കണഞ്ഞ ചിബിഡം തിന്നുന്ന കാർവർണ്ണനോ
കൊല്ലാൻ തന്നെ നടന്നിടുന്ന യമനെക്കൊല്ലും മഹാശംഭുവോ
കൊല്ലാൻ കോവിടുകാട്ടിടുന്ന വികൃതിക്കോതില്ല ചെറ്റും പിഴ.
താളത്തിൽ പിഴയാതെകണ്ടു മഴയും വെയ്ലും തണുപ്പും സ്വയം
മേളം കൊട്ടിനിറച്ച ഭൂമിയിലബദ്ധക്കയ്യുകൊട്ടീടുവാൻ
തള്ളിത്തള്ളിവരുന്ന ലോഭഹൃദയന്മാരെ പഠിപ്പിയ്ക്കുവാൻ
കൊള്ളാം കോവിഡു കൊട്ടിടുന്ന മൃതിയാമെണ്ണങ്ങൾ തീക്കയ്യിനാൽ
No comments:
Post a Comment